Movies

ഓസ്‌കറില്‍ വീണ്ടും മലയാളി പൊന്‍തൂവല്‍

ഓസ്‌കറില്‍ വീണ്ടും മലയാളി പൊന്‍തൂവല്‍
X
sajan-skaria-oscar

ലോസ് ആഞ്ചല്‍സ്:  റസൂല്‍ പൂക്കുട്ടിക്ക് ശേഷം ഓസ്‌കറില്‍ വീണ്ടും മലയാളി സാന്നിധ്യം. ഇത്തവണത്ത ഓസ്‌കറിലെ ഏറ്റവും മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് സാജന്‍ സക്കറിയ എന്ന മലയാളി കഥാപാത്ര ചിത്രീകരണം നടത്തിയ ചിത്രത്തിനാണ്. ഇന്‍സൈഡ് ഔട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഹോളിവുഡില്‍ ഇതിനകം ഏഴു സിനിമകള്‍ക്ക് കഥാപാത്ര ചിത്രീകരണം നടത്തിയ സാജന്‍ തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ്. ഡിസ്‌നി പിക്‌സാര്‍ സ്റ്റ്യൂഡിയോയില്‍ ക്യാരക്ടര്‍ സൂപ്പര്‍വൈസറാണ് സാജന്‍. കോഴിക്കോട് ആര്‍ഇസിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദധാരിയാണ് സാജന്‍.
Next Story

RELATED STORIES

Share it