Flash News

മലമ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ ശോഭ സുരേന്ദ്രന്‍, അമിത്ഷായ്ക്ക് കത്തയച്ചു

മലമ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ ശോഭ സുരേന്ദ്രന്‍, അമിത്ഷായ്ക്ക് കത്തയച്ചു
X
SOBHA

പാലക്കാട് : മലമ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ബി.ജെ.പി നേതാവും പാലക്കാട് മണ്ഡലത്തിലെ  സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായ്ക്ക് കത്തയച്ചു.
തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചതാണെന്നാണ് ശോഭാസുരേന്ദ്രന്റെ പ്രധാന ആരോപണം.തന്നെ തോല്‍പ്പിക്കുന്നതിനായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി.കൃഷ്ണകുമാര്‍ ഒത്തുകളിച്ചുവെന്നും പാലക്കാട്ടെ  പ്രവര്‍ത്തകരെ മലമ്പുഴയിലെ പ്രചരണത്തിനായി കൃഷ്ണകുമാര്‍ കൊണ്ടുപോയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇതെല്ലാം പാലക്കാട്ടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നാണ് ശോഭയുടെ പരാതി.
[related]തന്നെ തോല്‍പ്പിച്ചതിന് പിന്നില്‍ പാര്‍്ട്ടിയുടെ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക്പങ്കുണ്ടെന്നും ശോഭ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it