മലബാറിലെ തെയ്യോല്‍സവങ്ങള്‍ക്ക് സമാപനമായി

നീലേശ്വരം: പ്രസിദ്ധമായ നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശോല്‍സവം സമാപിച്ചു. ഇതോടെ വടക്കേ മലബാറിലെ തെയ്യക്കാലത്തിനു സമാപനമായി. തുലാം പത്തിന് ആരംഭിക്കുന്ന തെയ്യാട്ടം സമാപിക്കുന്നത് നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശോല്‍സവത്തോടെയാണ്. ഇന്നലെ വൈകീട്ട് അഞ്ച് തെക്ക്, വടക്ക് കളരികളുടെ കലശ കുംഭങ്ങളോടെ ക്ഷേത്രം വലംവച്ചു.
കാവിലമ്മ ക്ഷേത്രപാലന്‍, കൈക്ലോന്‍, നടയില്‍ഭഗവതി എന്നീ തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. കടിഞ്ഞികടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ മല്‍സ്യകോപ സമര്‍പ്പണവും നടന്നു. ഇന്നുരാവിലെ മുതല്‍ കലശ ചന്തയുണ്ടാവും.
Next Story

RELATED STORIES

Share it