kozhikode local

മലബാര്‍ മെഡിക്കല്‍ കോളജ് സമരം: അത്തോളി-കുറ്റിയാടി റോഡ് ഉപരോധിച്ചു

അത്തോളി: കഴിഞ്ഞ 21 ദിവസമായി മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ നടത്തിവരുന്ന നിരാഹാരസമരത്തിന്റെ ഭാഗമായി ആള്‍ കേരള യുനൈറ്റഡ് നഴ്‌സിങ് അസോസിയേഷന്‍(യുഎന്‍എ)യുടെ ആഭിമുഖ്യത്തില്‍ കോളജിന് മുമ്പിലെ അത്തോളി കുറ്റിയാടി റോഡ് സമരക്കാര്‍ ഉപരോധിച്ചു.
മൂന്ന് ട്രെയിനിങ് നഴ്‌സിങ് ട്രെയിനികളെ അന്യായമായി പിരിച്ചുവിട്ടതിലും ചോദ്യം ചെയ്ത യൂനിയന്‍ നേതാവിനെ സസ്‌പെന്റു ചെയ്തതിലും പ്രതിഷേധിച്ചാണ് നിരാഹാരസമരം ആരംഭിച്ചത്. പതിവുപോലെ സമരപന്തലിലേക്ക് രാവിലെ പ്രവേശിക്കുമ്പോള്‍ പോലിസ് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. ഉപരോധ സമരം യുഎന്‍എ സ്‌റ്റേറ്റ് പ്രസിഡന്റ് ജാന്‍സ്മിന്‍ഷ ഉദ്ഘാടനം ചെയ്തു. പി സുജനപാല്‍ അധ്യക്ഷതവഹിച്ചു. ജിതിന്‍ ലോഹ്യ, നിഷാബ് മുല്ലോളി, എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, ഡിസിസി ജനറല്‍ സെക്രട്ടറി ഐ പി രാജേഷ്, സന്ദീപ് വേങ്ങേരി സംസാരിച്ചു.
Next Story

RELATED STORIES

Share it