Flash News

മലപ്പുറത്തും തൃശ്ശൂരും റീപോളിങ്; മലപ്പുറത്ത് 60 ഉം തൃശ്ശൂര്‍ 48 ഉം ശതമാനം പോളിങ്

മലപ്പുറം:വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്  റീപോളിങ് നടക്കുന്ന മലപ്പുറത്തും തൃശ്ശൂരും മികച്ച പോളിങ്. ഇതുവരെ
മലപ്പുറത്ത് 60 ശതമാനം പോളിങ് രേഖപ്പെടുത്തി. തൃശ്ശൂരില്‍ 48  ശതമാനവും രേഖപ്പെടുത്തി. അതിനിടെ മലപ്പുറത്തെ കോട്ടേപ്പാടം, വെളിയങ്കോട് ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായി.

മലപ്പുറത്തെ 27  പഞ്ചായത്തുകളിലെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയിലെ ഒന്‍പതു ബൂത്തുകളിലുമാണ് റീപോളിങ് നടക്കുന്നത്. തൃശ്ശൂരിലെ കയ്യപമംഗലം ബൂത്തില്‍ യന്ത്രം തകരാറിലായി. പിന്നീട് പ്രശ്‌നം പരിഹരിച്ചു.
Next Story

RELATED STORIES

Share it