malappuram local

മലപ്പുറം വളാഞ്ചേരിയില്‍ വാഹനാപകടം; നാലു യുവാക്കള്‍ മരിച്ചു

മലപ്പുറം വളാഞ്ചേരിയില്‍ വാഹനാപകടം; നാലു യുവാക്കള്‍ മരിച്ചു
X
accident

 മലപ്പുറം: വളാഞ്ചേരിക്ക് സമീപം കോട്ടപ്പുറം ജുമാ മസ്ജിദിനു മുന്നില്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നാലു യുവാക്കള്‍ മരിച്ചു. ചരക്കുലോറി ഇവരുടെ ബൈക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വളാഞ്ചേരി ചങ്ങമ്പള്ളി റോഡ് മുളക്കല്‍ അബുവിന്റെ മകന്‍ ഫാസില്‍(24), കോട്ടപ്പുറം ചുഴലിപ്പുറത്ത് മുസ്തഫയുടെ മകന്‍ മുഹമ്മദ് നൗഷാദ്(23), കരിയങ്ങാട്ടുകാവ് അബ്ദുല്‍ നാസറിന്റെ മകന്‍ റംസീഖ്(25),     മാരാങ്കുന്ന് കാരാപറമ്പില്‍ റഷീദിന്റെ മകന്‍ നിഹാല്‍ എന്നിവരാണ് മരിച്ചത്.  നിഹാലിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍  10.30 ഓടെ മരണപ്പെടുകയായിരുന്നു. മറ്റ് മൂന്നുപേര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

പ്രദേശത്തെ രാത്രികാല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കളിക്കാരും സംഘാടകരുമാണ് അപകടത്തില്‍പ്പെട്ടത്.  പുലര്‍ച്ചെ 4.30 ഓടെ പള്ളിക്കു മുന്നില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുകയായിരുന്ന ഇവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ചരക്കലോറി പാഞ്ഞുകയറുകയായിരുന്നു.
Next Story

RELATED STORIES

Share it