Flash News

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ; കാംപസ് ഫ്രണ്ട് സമരം ശക്തമാക്കുന്നു

- 10ാം ക്ലാസ് കഴിഞ്ഞ 30000 കുട്ടികള്‍ക്കു പഠിക്കാന്‍ സംവിധാനമില്ല

മലപ്പുറം: വിദ്യാഭ്യാസപരമായി മലപ്പുറം ജില്ല നേരിടുന്ന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ മലപ്പുറത്തു ചേര്‍ന്ന കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചു. ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് ഇടതു-വലതു മുന്നണികള്‍ ഒരുപോലെ കുറ്റക്കാരാണ്. വിദ്യാഭ്യാസ മന്ത്രിയുണ്ടായിട്ടുപോലും മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന മുസ്‌ലിംലീഗ് കാലങ്ങളായുള്ള ഈ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാതിരുന്നത് ജനവഞ്ചനയാണെന്നും യോഗം വിലയിരുത്തി. പത്താം ക്ലാസ് കഴിഞ്ഞ 30,000 കുട്ടികള്‍ക്ക് പഠിക്കാന്‍ നിലവില്‍ ജില്ലയില്‍ സംവിധാനമില്ല. ഗവ. കോളജുകളുടെ നിലവാരം ഉയര്‍ത്താനോ ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ ആരംഭിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പെരിന്തല്‍മണ്ണയിലെ അലിഗഡ് ഓഫ് കാംപസാവട്ടെ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പോലും സഫലീകരിക്കാതെ മുട്ടിലിഴയുകയാണ്.
ജില്ലയില്‍ സര്‍ക്കാര്‍ തലങ്ങില്‍ ഒറ്റ എന്‍ജിനീയറിങ് കോളജോ, ലോ കോളജോ, ഫൈന്‍ ആര്‍ട്‌സ് കോളജോ ഇല്ല. ഇത്തരം പ്രശ്‌നങ്ങളെല്ലാം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ തടസ്സമായി നില്‍ക്കുകയാണ്. വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിള്‍ ശക്തമായ പ്രക്ഷേഭത്തിന് രൂപം നല്‍കാനും ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചു. [related] മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ഷഫീക് കല്ലായി, വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി കെ അബ്ദുല്‍ സലീം, ഫായിസ് കണിച്ചേരി, ഷഫീക് കോട്ടക്കല്‍, മുജീബ് തവനൂര്‍, നൗഫല്‍ വെട്ടിച്ചിറ, പി കെ ഷിബിലി, ബുനൈസ് കുന്നത്ത്, ഇസ്തിഫാ റോഷന്‍, നൗഫല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it