Second edit

മറ്റൊരു 400ാം പിറന്നാള്‍

വില്യം ഷേക്‌സ്പിയറുടെ 400ാം ചരമദിനമായിരുന്നു ഏപ്രില്‍ 23. ലോകത്തുടനീളം അതിവിപുലമായി ഷേക്‌സ്പിയര്‍ അനുസ്മരണങ്ങള്‍ നടക്കുന്നു. പക്ഷേ, സ്‌പെയിനിലും സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടക്കുന്നത് മറ്റൊരു മഹാനായ എഴുത്തുകാരന്റെ 400ാം ചരമവാര്‍ഷികമാണ്. ഏപ്രില്‍ 23നു തന്നെയാണ് സ്പാനിഷ് എഴുത്തുകാരന്‍ സെര്‍വാന്റസിന്റെയും ജനനം. സെര്‍വാന്റസിന്റെ ജന്മസ്ഥലമായ അല്‍ക്കാലാ ദേ ഹെനാറേസില്‍ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമന്‍ മെക്‌സിക്കന്‍ എഴുത്തുകാരന്‍ ഫെര്‍ണാന്‍ഡോ ദെല്‍ പാസോയ്ക്ക് സെര്‍വാന്റസ് സാഹിത്യസമ്മാനം നല്‍കി. കൊല്ലംതോറും സ്പാനിഷ് ഗവണ്‍മെന്റ് നല്‍കുന്ന പുരസ്‌കാരമാണിത്.
കാറ്റാടിയന്ത്രങ്ങള്‍ക്കെതിരേ യുദ്ധംചെയ്ത ഡോണ്‍ ക്വിഹോത്തെ (ഡോണ്‍ ക്വിക്‌സോട്ടിന്റെ സ്പാനിഷ് ഉച്ചാരണം ഇങ്ങനെയാണ്) എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരനാണ് സെര്‍വാന്റസ്. ഈ കഥാപാത്രത്തിന്റെ കോപ്പിരാട്ടികള്‍ ഇന്നും നമ്മുടെ പൊതുവ്യവഹാരങ്ങളില്‍ അനുസ്മരിക്കപ്പെട്ടുപോരുന്നു. സെര്‍വാന്റസിന്റെ രചനയില്‍ പ്രകടമായ ആക്ഷേപഹാസ്യത്തിന്റെ ചടുലതയാണ് ഡോണ്‍ ക്വിഹോത്തെ എന്ന കഥാപാത്രത്തെ എക്കാലത്തേക്കും അനശ്വരനാക്കിയത്. ലോകസാഹിത്യത്തില്‍ ഒളിമങ്ങാതെ നിലനിന്ന പ്രശസ്ത കഥാപാത്രങ്ങളിലൊന്നാണ് സെര്‍വാന്റസിന്റെ ഈ സൃഷ്ടി. സ്പാനിഷ് ഭാഷയില്‍ മാത്രമല്ല, വിശ്വസാഹിത്യത്തില്‍ തന്നെ സെര്‍വാന്റസിനെ അനശ്വരനാക്കിയത് ഡോണ്‍ ക്വിഹോത്തെയാണെന്ന കാര്യത്തില്‍ സംശയമില്ല തന്നെ.
Next Story

RELATED STORIES

Share it