Flash News

മറ്റു മതങ്ങളിലും ദേവാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

മറ്റു മതങ്ങളിലും ദേവാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ്
X
travancore-devaswom-new



ന്യൂഡല്‍ഹി : മറ്റു മതങ്ങളിലും ദേവാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസിലെ വാദത്തിനിടെയാണ് ബോര്‍ഡ് കോടതില്‍ ഇക്കാര്യം പറഞ്ഞത്.

പത്തു മുതല്‍ 50 വയസുവരെയുള്ള സ്ത്രീകള്‍ക്കാണ് ശബരിമലയില്‍ പ്രവേശനം വിലക്കിയിട്ടുള്ളതെന്നും ഇത് നിയന്ത്രണമോ നിരോധനമോ അല്ലെന്നും ബോര്‍ഡ് വാദിച്ചു. ഭരണഘടന അംഗീകരിച്ച നിലപാടാണിതെന്നും ബോര്‍ഡ് പറഞ്ഞു. സായുധസേനയിലെ നിയമനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണവും ബോര്‍ഡ് ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമലയില്‍ മാത്രമേ സ്ത്രീകള്‍ക്ക് വിലക്കുള്ളു എന്നും മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

[related]
സ്ത്രീകള്‍ ശബരിമലയ്ക്കു പോയാല്‍ വന്യമൃഗങ്ങള്‍ ആക്രമിക്കുമെന്നും അതിനാല്‍ക്കൂടിയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. വന്യമൃഗങ്ങള്‍ ആക്രമിക്കുന്നെങ്കില്‍ ആക്രമിക്കട്ടെയെന്നായിരുന്നു കോടതിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it