Flash News

മറ്റുള്ളവരുടെ വിശ്വാസങ്ങളേയും മൂല്യങ്ങളേയും ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം - രാഷ്ട്രപതി

മറ്റുള്ളവരുടെ വിശ്വാസങ്ങളേയും മൂല്യങ്ങളേയും ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം - രാഷ്ട്രപതി
X
Pranab Mukharjee

തൃശൂര്‍:  രാജ്യത്തിന്റെ പാരമ്പര്യം പരസ്പര വിശ്വാസവും വ്യത്യസ്തമായ ആഘോഷങ്ങളും മറ്റുള്ളവരുടെ വിശ്വാസങ്ങളേയും മൂല്യങ്ങളേയും ബഹുമാനിക്കുന്നതുമാണെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കേന്ദ്ര സഹായത്തോടെയുള്ള കൊടുങ്ങല്ലൂരിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലെ കേരളത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമയോടെ ജീവിച്ചിരുന്നു. കേരളത്തില്‍ വിവിധ മതങ്ങള്‍ പാരമ്പര്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ചര്‍ച്ചുകളിലും നില വിളക്കുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നു. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദില്‍ നില വിളക്ക് ഉപയോഗിക്കുന്നുന്നത്  ഇതിന്റെ തെളിവാണെണന്നും രാഷ്ട്രപതി പറഞ്ഞു.
വിവിധ മത,ജാതി,ഭാഷാ വിഭാഗങ്ങള്‍ ഇവിടെ ഐക്യത്തില്‍ ജീവിക്കുന്നു. ഇതിന്റെ പ്രൗഢമായ പാരമ്പര്യമാണ് മുസിരിസ് പൈതൃക പദ്ധതി ഇവിടെ ആഘോഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
കേഴിക്കോട്ട് നടന്ന ചടങ്ങില്‍ രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്ത രാഷ്ട്രതി പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഡിജിറ്റല്‍ ശാക്തീകരണ പ്രചാരണം, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജെന്റര്‍ പാര്‍ക്ക്, കനിവ് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വ്വഹിച്ചു.
Next Story

RELATED STORIES

Share it