മറുനാടന്‍ ടീമുകളില്‍ തീപ്പൊരി പടര്‍ത്താന്‍ മലയാളിതാരങ്ങള്‍

കൊല്‍ക്കത്ത: ഇന്ത്യയിലെ നമ്പര്‍ വ ണ്‍ ക്ലബ്ബ് ടൂര്‍ണമെന്റായ ഐ ലീഗ് ഫുട്‌ബോളിന് ഇന്നു പന്തുരുളുമ്പോ ള്‍ സ്വന്തമായി ടീമില്ലെങ്കിലും കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. കിരീട പ്രതീക്ഷകളുമായെത്തുന്ന വമ്പന്‍ ടീമുകളിലെല്ലാം തന്നെ മലയാളി സാന്നിധ്യങ്ങളുണ്ട്.
രാജ്യത്ത ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികളുള്ള നാടുകളിലൊ ന്നായ കേരളത്തില്‍ നിന്നും മറുനാട ന്‍ ക്ലബ്ബുകള്‍ക്കായി കളിക്കുന്ന പ്ര മു ഖ താരങ്ങളെ പരിചയപ്പെടാം.
സി കെ വിനീത്
ഐ ലീഗില്‍ കിരീടപ്രതീക്ഷകളുമായെത്തുന്ന ടീമുകളിലൊന്നായ ബംഗളൂരു എഫ്‌സിക്കൊപ്പമാണ് കണ്ണൂര്‍ സ്വദേശിയായ സി കെ വിനീത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ക്കു വിനീതിന്റെ ബൂട്ടുകളുണ്ടാവും. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പന്ത് തട്ടിയതിന്റെ അനുഭവസമ്പത്തും ഈ 27കാരന് മുതല്‍ക്കൂട്ടാണ്.
ബംഗളൂരു എഫ്‌സിക്കു വേണ്ടി 25 മല്‍സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ വിനീത് മൂന്നു ഗോളുകളാണ് നേടിയത്.
റിനോ ആന്റോ
ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയില്‍ പന്ത് തട്ടി വളര്‍ന്ന താരമാണ് തൃശൂര്‍ സ്വദേശിയായ റിനോ ആന്റോ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കു വേണ്ടി കളിച്ച ശേഷമാണ് റിനോ ഇപ്പോള്‍ ബംഗളൂരുവിനൊപ്പമുള്ളത്. 2008ല്‍ മോഹന്‍ ബഗാനിലും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സാല്‍ഗോക്കറിനൊപ്പവും ഐലീഗില്‍ റിനോ കളിച്ചിട്ടുണ്ട്.
മുഹമ്മദ് റാഫി
ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും മികച്ച പ്രകടനം കാ ഴ്ചവച്ച താരമാണ് കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് റാഫി. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി നാല് ഗോളുകള്‍ നേടിയാണ് റാഫി മലയാളി ആരാധകരുടെ മനംകവര്‍ന്നത്.
എസ്ബിടിയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ട് മികച്ച ടീമുകള്‍ക്കു വേണ്ടി കളത്തിലിറങ്ങിയ റാഫി ഇത്തവണത്ത ഐ ലീഗിലെ പുതുക്ലബ്ബായ മഹാരാഷ്ട്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഎസ്‌കെ ശിവാജിയന്‍സിനു വേണ്ടിയാണ് ബൂട്ടണിയുന്നത്.
മറ്റൊരു മലയാളി താരമായ മലപ്പുറം സ്വദേശി എം പി സക്കീറും ഇത്തവണ റാഫിക്കൊപ്പം ഇതേ ടീമിന്റെ പ്രതിരോധം കാക്കാനെത്തുന്നുണ്ട്.
ടി പി രഹനേഷ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോള്‍ വലയ്ക്കു കീഴില്‍ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് കോഴിക്കോട് സ്വദേശി ടി പി രഹനേഷ്. ഐ ലീഗില്‍ കിരീട പ്രതീക്ഷയുമായെത്തുന്ന ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ് രഹനേഷ് ഇക്കുറി കളത്തിലിറങ്ങുന്നത്. ഐ ലീഗില്‍ മുമ്പ് കേരളാ ടീമായിരുന്ന വിവാ കേരളയ്‌ക്കൊപ്പവും രഹനേഷുണ്ടായിരുന്നു.
ആസിഫ് കോട്ടയില്‍
നിരവധി ഐലീഗ് മല്‍സരങ്ങള്‍ കളിച്ച താരമാണ് കാസര്‍കോഡ് സ്വദേശിയായ ആസിഫ് കോട്ടയില്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലെ വമ്പന്‍മാരായ മോഹന്‍ ബഗാനിലെത്തിയ ആസിഫ് ഇക്കുറിയും മധ്യനിരയില്‍ ചാംപ്യന്‍ ടീമിനൊപ്പമുണ്ടാവും.
മറ്റൊരു മലയാളി താരമായ എന്‍ പി പ്രദീപും ബഗാന്‍ ടീമിലെ അംഗമാണ്.
Next Story

RELATED STORIES

Share it