Idukki local

മറയൂരില്‍ 200 കിലോ ചന്ദനം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

തൊടുപുഴ: ചന്ദനം മുറിച്ചു ചുമന്നുകൊണ്ടു പോകവെ മൂന്നംഗ സംഘത്തിലെ ഒരാള്‍ പിടിയിലായി. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. മറയൂര്‍ ചന്ദന ഡിവിഷനിലെ വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
പൊളിയലക്കാന്‍ പാറ ഭാഗത്ത് നിന്ന് രണ്ട് ചന്ദനമരം മുറിച്ച് തലച്ചുമടായി കൊണ്ടുപോവുമ്പോഴാണ് സംഘത്തിലെ ഒരാള്‍ പിടിയിലായത്. സേലം അറുനൂറ്റി മലയില്‍ വാളപാടി ഭാഗത്ത് കുമാര്‍ (29) ആണ് പിടിയിലായത്. 200 കിലോ തൂക്കം വരുന്ന രണ്ട് ചന്ദനമരത്തിന്റെ കഷണങ്ങള്‍ പിടിച്ചെടുത്തു. ചന്ദന മരം ശാപ്പാട് പാറ വഴി കുതിരയാറില്‍ എത്തിച്ച് അവിടെ നിന്ന് വാഹനത്തില്‍ കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് വനപാലകര്‍ പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ ജെ ജോര്‍ജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സൈജു, കെജി അനില്‍മാര്‍, ഫോറസ്റ്റ് വാച്ചര്‍ തങ്കവേലു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ ദേവിളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it