മറഡോണ മാന്യത പുലര്‍ത്തേണ്ടിയിരുന്നു: പീറ്റര്‍ ഷില്‍ട്ടന്‍

മറഡോണ മാന്യത പുലര്‍ത്തേണ്ടിയിരുന്നു: പീറ്റര്‍ ഷില്‍ട്ടന്‍
X
peter shilton
കോഴിക്കോട്: കൈകൊണ്ട് ഗോളടിച്ച മറഡോണ മാന്യത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് വിഖ്യാത ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്‍. ദൈവത്തിന്റെ ഗോള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട, 1986 ജൂണ്‍ 22ലെ മെക്‌സിക്കോ ലോകകപ്പിലെ മറഡോണയുടെ ഗോള്‍ ഉണ്ടായപ്പോള്‍ ഗോള്‍കീപ്പറായിരുന്നു ഷില്‍ട്ടന്‍. മറഡോണയുടെ ഗോള്‍ കൈകൊണ്ടായിരുന്നു.

ഗോള്‍ ശരിയല്ലെന്ന് താന്‍ അപ്പോള്‍ത്തന്നെ റഫറിയോടു പരാതിപ്പെട്ടിരുന്നെങ്കിലും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. മറഡോണ കൈകൊണ്ടു ആംഗ്യം കാണിച്ചത് തന്റെ നിലപാട് ശരിയാണെന്നതിനു തെളിവാണെന്നും നല്ല കളിക്കാരന്‍ മാന്യത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഷില്‍ട്ടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫുട്‌ബോളില്‍ ഏറ്റവും വലിയ വെല്ലുവിളി ഗോള്‍ കീപ്പര്‍ക്കാണ്. ഒരു മല്‍സരത്തില്‍ അഞ്ചോ ആറോ സേവ് നടത്തിയാല്‍ പോലും ഗോള്‍കീപ്പര്‍ അഭിനന്ദിക്കപ്പെടാറില്ല. അപ്പോഴും പേര് ഗോളടിക്കുന്ന കളിക്കാരനായിരിക്കും. മറഡോണയുടെ കാര്യത്തിലും അതുതന്നെയാണു സംഭവിച്ചത്.

ഇത്തരം വെല്ലുവിളിക ള്‍ പുതിയ തലമുറയിലെ ഗോള്‍കീപ്പര്‍മാരും നേരിടേണ്ടി വരും. അതിനവരെ നേരത്തെ തന്നെ പരിശീലനത്തിലൂടെ പ്രാപ്തരാക്കേണ്ടതുണ്ട്. ഓരോ കാലഘട്ടം കഴിയുമ്പോഴും ഗോള്‍കീപ്പര്‍മാരുടെ നിലവാരം മെച്ചപ്പെടുന്നുണ്ട്. ഇറ്റലിയുടെ ബുഫണാണ് നിലവിലെ ഗോള്‍കീപ്പര്‍മാരില്‍ ശ്രദ്ധേയനെന്നും അദ്ദേഹം പറഞ്ഞു. ഓരോ നിലകളിലായി കളിക്കാരനു പ്രോല്‍സാഹനം ലഭിക്കുകയാണെങ്കില്‍ മികച്ച ടീമായി ഇന്ത്യ ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല. അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിനു ലഭിച്ച ഒരു സുവര്‍ണാവസരമാണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് മല്‍സരങ്ങള്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്കും മറ്റും നല്ല പ്രോല്‍സാഹനമാണു നല്‍കുന്നത്. ഇന്ത്യയിലെ കളി ഇംഗ്ലണ്ടില്‍ വരെ ചര്‍ച്ചയാവുന്നുണ്ട്. ഇംഗ്ലണ്ടിലെ പരിശീലകരെല്ലാം ഐഎസ്എല്ലിനു വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it