മര്‍വാന്‍ ബര്‍ഗൂത്തിക്ക് നൊേബല്‍: പിന്തുണയുമായി ബെല്‍ജിയം

ബ്രസ്സല്‍സ്: ഇസ്രായേലി ജയിലില്‍ തടവില്‍ കഴിയുന്ന ഫലസ്തീനി നേതാവ് മര്‍വാന്‍ ബര്‍ഗൂത്തിയെ നൊേബല്‍ സമാധാന പുരസ്‌കാരത്തിനായി ബെല്‍ജിയം നാമനിര്‍ദേശം ചെയ്തു. ബര്‍ഗൂത്തിയെ പുരസ്‌കാരത്തിന് നിര്‍ദേശിക്കുന്നതിനെ ബെല്‍ജിയത്തിലെ ജനപ്രതിനിധികള്‍ ഐകകണ്‌ഠ്യേന പിന്തുണച്ചു.
അഞ്ചു ജീവപര്യന്തവുമായി 40 വര്‍ഷം തടവിനു വിധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്രായേലി ജയിലില്‍ കഴിയുന്ന ബര്‍ഗൂത്തിയെ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തകര്‍ ഒരു മാസത്തോളമായി പ്രചാരണം നടത്തി വരുകയായിരുന്നു.
രണ്ടാം ഇന്‍തിഫാദയുടെ സമയത്ത് ആക്രമണങ്ങളും സ്‌ഫോടനങ്ങളും ആസൂത്രണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇസ്രായേല്‍ ഇദ്ദേഹത്തെ തടവിലിട്ടത്. ഫലസ്തീന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മഹ്മൂദ് അബ്ബാസിന്റെ പിന്‍ഗാമിയായി ബര്‍ഗൂത്തി വരണമെന്ന് ഫലസ്തീനികള്‍ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ മോചനമാവശ്യപ്പെട്ട് ബെല്‍ജിയം പാര്‍ലമെന്റ് അംഗങ്ങള്‍ തയ്യാറാക്കിയ കത്തില്‍ പറയുന്നു. ഫലസ്തീനിന്റെ നെല്‍സണ്‍ മണ്ടേല എന്നു വിശേഷിപ്പിക്കപ്പെടുന്ന ബര്‍ഗൂത്തിയെ നൊബേല്‍ പുരസ്‌കാരത്തിനായി നിര്‍ദേശിക്കുന്ന ആദ്യ രാജ്യമാണ് ബെല്‍ജിയം.
Next Story

RELATED STORIES

Share it