Flash News

മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു

മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു
X
murdoch_hall_epajpgലണ്ടന്‍ : മാധ്യമരാജാവ് റൂപര്‍ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ഹോളിവുഡ് നടിയും മുന്‍ സൂപ്പര്‍ മോഡലുമായ ജെറി ഹാള്‍ (59)ആണ് 84 കാരനായ മര്‍ഡോക്കിന്റെ വധു. ടൈംസ് ദിനപത്രത്തിന്റെ വൈവാഹികപരസ്യകോളത്തില്‍ നല്‍കിയ പരസ്യത്തിലാണ് മര്‍ഡോക്ക് തന്റെ പുതിയ കല്യാണനിശ്ചയക്കാര്യം പ്രഖ്യാപിച്ചത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന ഇവര്‍ കഴിഞ്ഞ ഒക്ടോബറിലാണ് തങ്ങളുടെ ബന്ധം പരസ്യമായി പ്രഖ്യാപിച്ചത്. നിലവില്‍ ന്യൂസ് കോര്‍പറേഷന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനാണ് മര്‍ഡോക്ക്. മൂന്നു വിവാഹങ്ങളിലായി ആറു മക്കളാണ് ഇദ്ദേഹത്തിനുള്ളത്.  നടനും ഗായകനുമായ മിക് ജാഗ്ഗറുമായുള്ള ബന്ധത്തില്‍ നാലുമക്കളുടെ അമ്മയാണ് ജെറി ഹാള്‍.
Next Story

RELATED STORIES

Share it