kozhikode local

മര്‍കസ് ഗ്രീന്‍വാലിയുടെ തണലില്‍ പത്ത് യുവതികള്‍ക്ക് മംഗല്യ

മുക്കം: അനാഥത്വവും പരാധീതനതയും മൂലം ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തണലും ഒരുക്കിയ വിദ്യാലയം ദാമ്പത്യ ജീവിതത്തിലേക്ക് കൂടി വഴി ഒരുക്കി മാതൃകയായി. കാരന്തൂര്‍ മര്‍കസിനു കീഴില്‍ മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗ്രീന്‍വാലിയാണ് അറിവ് നല്‍കിയ വിദ്യാലയ മുറ്റത്ത് മംഗല്യ സൗഭാഗ്യവുമൊരുക്കിയത്.
സ്ഥാപനത്തിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അനാഥകളും അഗതികളുമായ 20 യുവതികളില്‍ 10 യുവതികള്‍ക്ക് പുതു ജീവിതത്തിലേക്ക് വഴി തുറക്കുന്ന സുന്ദര നിമിഷങ്ങള്‍ക്ക് മര്‍കസ് വേദിയൊരുക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇന്നലെ മര്‍കസ് ഗ്രീന്‍ വാലിയില്‍ നടന്ന ചടങ്ങില്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്ഥാപനം ആരംഭിച്ച് 20 വര്‍ഷത്തിനിടെ 750 പേര്‍ക്ക് മര്‍കസ് ഗ്രീന്‍വാലിയില്‍ വിവാഹ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
എല്ലാ വര്‍ഷവും 50 കുട്ടികള്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കാന്‍ മര്‍കസ് പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. വൈകീട്ട് അഞ്ചു മണിക്ക് നടന്ന നികാഹ് ചടങ്ങിന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, മുഹമ്മദ് തുറാബ് തങ്ങള്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഖുതുബ നിര്‍വ്വഹിച്ചു. വൈകീട്ട് നടക്കുന്ന ഹയര്‍ സെക്കണ്ടറി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സിംഗപ്പൂരിലെ ഡോ. എച്ച് മുഹമ്മദ് സലീമും ഹാദിയ അക്കാദമിയുടെ കെട്ടിട ശിലാസ്ഥാപനം ഹാജി മുഹമ്മദ് യൂനുസ് മുഹമ്മദ് ശരീഫും നിര്‍വ്വഹിച്ചു.
Next Story

RELATED STORIES

Share it