മരുന്നു ഫാക്ടറിയില്‍ സ്‌ഫോടനം : അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: ഹൈദരാബാദിനു സമീപം മന്‍കലില്‍ മരുന്നു നിര്‍മാണശാലയിലെ റിയാക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ നാല് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈദരാബാദ് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി നാരായണ അറിയിച്ചു. ഛത്തീസ്ഗഡില്‍നിന്നുള്ളവരാണ് തൊഴിലാളികള്‍. റിയാക്ടറിലെ ചൂട് നിലനിര്‍ത്തുന്നതില്‍ സന്തുലനം പാലിക്കാന്‍ ആകാത്തതാണ് സ്‌ഫോടന കാരണമെന്ന് എസിപി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it