മരിയ ഷറപ്പോവ റഷ്യന്‍ ഒളിംപിക് ടീമില്‍

മോസ്‌കോ: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മല്‍സരരംഗത്തു നിന്ന് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യപ്പെട്ട വനിതാ ടെന്നിസ് സൂപ്പര്‍ താരം മരിയ ഷറപ്പോവ റഷ്യന്‍ ഒളിംപിക്‌സ് ടീമില്‍ ഇടംനേടി.
ഈ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ ഓപണിനിടെയാണ് താന്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി അഞ്ചു തവണ ഗ്രാന്റ്സ്ലാം ചാംപ്യനായ ഷറപ്പോവ പ്രഖ്യാപിച്ചത്. നിരോധിത മരുന്നായ മെല്‍ഡോണിയമാണ് ഉപയോഗിച്ചതെന്നും താരം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഷറപ്പോവയെ ടെന്നിസില്‍ നിന്നു സസ്‌പെന്റ് ചെയ്യുകയായിരുന്നു.
ഈ വര്‍ഷമാണ് മെല്‍ഡോണിയത്തെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിത മരുന്നുകളുടെ ലിസ്റ്റില്‍ പെടുത്തിയത്. എന്നാ ല്‍ 2006 മുതല്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷറപ്പോവ ഈ മരുന്ന് ഉപയോഗിച്ചിരുന്നു. അടുത്ത മാസമാണ് ടെന്നിസ് ആന്റി ഡോപിങ് ഏജന്‍സി ഷറപ്പോവയുടെ വിധി പ്രഖ്യാപിക്കുന്നത്.
Next Story

RELATED STORIES

Share it