ernakulam local

മരിയ ഗൊരേത്തി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു

നെട്ടൂര്‍: നാലുമാസം പ്രായമുള്ള അദ്യൂതിന്റെ ചികില്‍സാ ചെലവിനായി പണമില്ലാതെ പകച്ചുനിന്ന കുടുംബത്തിന്റെ സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വന്നിരുന്നു. ഈ കുടുംബത്തെ സഹായിക്കുന്നതിനുള്ള സംരംഭം നെട്ടൂര്‍ മരിയ ഗൊരേത്തി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുകയും അധ്യാപകരും, രക്ഷിതാക്കളും, ഇവര്‍ക്ക് പ്രോല്‍സാഹനമായി രംഗത്തിറങ്ങുകയും ചെയ്തു. ഇവരുടെ കൂട്ടായ്മയില്‍ കഴിഞ്ഞ ദിവസം 13 ബാച്ചുകളായി തിരിഞ്ഞു നഗരത്തില്‍നിന്നു പണം സ്വരൂപിച്ചത് 5,12,000 രൂപ. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ദിവസംകൊണ്ട് ഇത്രയും രൂപ സമാഹരിക്കാന്‍ സാധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചെന്നൈ ദുരന്തത്തിനും ഇതേ രീതിയില്‍ പണ സമാഹരണം നടത്തിയിരുന്നു. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായിട്ടായിരുന്നു കഴിഞ്ഞ ദിവസം ധനസഹായം ലഭിച്ചത്.
എല്ലാവരില്‍നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിലരില്‍നിന്ന് മോശമായ പ്രതികരണവും ഉണ്ടായതായി വിദ്യാര്‍ഥികളും, സ്‌കൂളിന്റെ ചുമതലയുള്ള സിസ്റ്റര്‍ ജോണ്‍സിയും പറയുകയുണ്ടായി. ഏതായാലും അടുത്ത രണ്ടുദിവസവുംകൂടി പണ സമാഹരണം നടത്തുമെന്നാണ് പറയുന്നത്. ഇത്രയും തുക കിട്ടിയതിന് മരട് നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത നന്ദകുമാര്‍ സിസ്റ്റര്‍ ജോണ്‍സിയെ ഫോണില്‍ വിളിച്ചു അഭിനന്ദിക്കുകയുണ്ടായി. അദ്യൂതിന്റെ മൂത്ത സഹോദരി ആര്യനന്ദ ഈ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Next Story

RELATED STORIES

Share it