Flash News

മരിച്ചവരുടെ എണ്ണം നോക്കിയല്ല യുഎപിഎ ചുമത്തുന്നത് : ജയരാജനോട് കോടതി

മരിച്ചവരുടെ എണ്ണം നോക്കിയല്ല യുഎപിഎ ചുമത്തുന്നത് : ജയരാജനോട് കോടതി
X
court

കൊച്ചി : മരിച്ചവരുടെ എണ്ണം നോക്കിയല്ല കേസുകളില്‍ യുഎപിഎ ചുമത്തുന്നത് എന്ന് ഹൈക്കോടതി. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ആയിരങ്ങള്‍ മരിച്ചോ ഒരാള്‍ മരിച്ചോ എന്നു നോക്കിയല്ല യുഎപിഎ ചുമത്തുന്നത്. ആരും കൊല്ലപ്പെട്ടില്ലെങ്കില്‍പ്പോലും യുഎപിഎ ചുമത്താം.കേസിന്റെ സ്വഭാവം നോക്കിയാണ് വകുപ്പ് ചുമത്തുന്നത്.
എന്നാല്‍ യു എ പി എ ചുമത്തിയാല്‍പ്പിന്നെ ജാമ്യം നല്‍കാനാവില്ലെന്നാണ് നിയമമെന്നും ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഉപയോഗിച്ചത് നാടന്‍ബോംബായതിനാല്‍ വലിയ തീവ്രവാദപ്രവര്‍ത്തനമായി കാണാനാവില്ല എന്ന വാദവും കോടതി തള്ളി.[related]ബോംബുകളെ നിയമം വേര്‍തിരിച്ച് കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ജയരാജനല്ലാതെ മറ്റാര്‍ക്കും മനോജിനോട് വിരോധമുള്ളതായി സിബിഐ റിപോര്‍ട്ടിലില്ലെന്നും കോടതി നിരീക്ഷിച്ചു.രാഷ്ട്ീയക്കാരനാണെന്ന ആനുകൂല്യം ജയരാജന് നല്‍കാനാവില്ലെന്നും കോടതി വ്്്യക്തമാക്കി.
Next Story

RELATED STORIES

Share it