ernakulam local

മരട് നഗരസഭ ചെയര്‍പേഴ്‌സനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

മരട്: മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ യുഡിഎഫിലെ അജിത നന്ദകുമാറിനെതിരേ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. 29ാം ഡിവിഷന്‍ കൗണ്‍സിലര്‍ ബോബന്‍ നെടുംപറമ്പിലിന്റെ നേതൃത്വത്തിലാണ് 17 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് എറണാകുളം റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് തിങ്കളാഴ്ച നല്‍കിയത്. നഗരസഭയിലെ 33 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 15 വീതം അംഗങ്ങളും രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങളും ഒരു സ്വതന്ത്ര വനിത അംഗവുമാണുള്ളത്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണ എല്‍ഡിഎഫിനാണ് ലഭിക്കുന്നത്.
ചെയര്‍പേഴ്‌സണ്‍ സ്ഥാനം വാഗ്ദാനം നല്‍കിയാണ് ഏക വനിത സ്വതന്ത്ര അംഗം ദിവ്യ അനില്‍ കുമാറിന്റെ പിന്തുണ നേടിയത്. കോണ്‍ഗ്രസ് വിമതരുടെ പിന്തുണയിലാണ് യുഡിഎഫ് അധികാരത്തിലേറിയത്. വിമതരായ ബോബന്‍ നെടുംപറമ്പിലിന് വൈസ് ചെയര്‍മാന്‍ പദവിയും ജബ്ബാര്‍ പാപ്പനക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും വാഗ്ദാനം നല്‍കിയാണ് പിന്തുണ നേടിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ പതിനാറിനെതിരേ 17 വോട്ടുകള്‍ക്ക് അജിതനന്ദകുമാറിനെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു. എന്നാല്‍ ഉച്ചക്ക് ശേഷം വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍നിന്ന് രണ്ട് കോണ്‍ഗ്രസ് ഐ അംഗങ്ങള്‍ വിട്ടുനിന്നു.
ഇതോടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ച ബോബന്‍ നെടുംപറമ്പിലിനെ പിന്‍തള്ളി 15 നെതിരേ 17 വോട്ടുകള്‍ക്ക് ഇടത് പക്ഷത്തെ കെ എ ദേവസിയെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it