kozhikode local

മരക്കാടിതോട്ടില്‍ മാലിന്യം നിറയുന്നു; പരിസരവാസികളും കച്ചവടക്കാരും ദുരിതത്തില്‍

പേരാമ്പ്ര: ടൗണിലൂടെ ഒഴുകുന്ന മരക്കാടി തോട്ടില്‍ പാഴ്‌വസ്തുക്കളും മാലിന്യങ്ങളും കുന്നുകൂടിയതോടെ തോടിന്റെ ഇരുവശത്തും താമസിക്കുന്നവരും കച്ചവടക്കാരും ദുരിതത്തിലായി.
പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും കുത്തിനിറച്ച മാലിന്യങ്ങള്‍ തോട്ടില്‍ നിക്ഷേപിക്കുന്നതോടെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം ഉണ്ടാവുന്നു. തോടിന്റെ വീതികുറഞ്ഞതും നീരൊഴുക്കു നന്നേ കുറഞ്ഞതും കാരണം പലയിടത്തായി പാഴ്‌വസ്തുക്കള്‍ തങ്ങി കിടക്കുകയാണ്. ബസ് സ്റ്റാന്റ് പരിസരത്തും മാര്‍ക്കറ്റ് പരിസരത്തും മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളും കെട്ടിക്കിടക്കുകയാണ്. മഴയ്ക്ക് മുമ്പ് തോട് നവീകരിച്ച് കഴിഞ്ഞാല്‍ പകര്‍ച്ച വ്യാധികളും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പരിസരവാസികള്‍. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ മരക്കാടിതോട് നവീകരിച്ചതില്‍ ഉണ്ടായ അപാകത കാരണം തോടിന് പല ഭാഗത്തും വീതി കുറയുകയും വെള്ളം ഒഴുകിപോകാന്‍ കഴിയാത്ത അവസ്ഥയും ഉണ്ട്.
Next Story

RELATED STORIES

Share it