Kottayam Local

മരം വെട്ടിമാറ്റാതെ ടിബി കെട്ടിടം നിര്‍മിക്കുന്നതായി ആക്ഷേപം

ചങ്ങനാശ്ശേരി: ആധുനിക സൗകര്യങ്ങളോടെ ചങ്ങനാശ്ശേരിയില്‍ നിര്‍മിക്കുന്ന പുതിയ ടിബി കെട്ടിടത്തിനു സമീപത്തെ കൂറ്റന്‍മരം വെട്ടിമാറ്റാത്തതു വിവാദത്തില്‍. ലക്ഷങ്ങള്‍ ചെലവഴിച്ച് ഏതാനും മാസങ്ങള്‍ക്കു മുമ്പ് നിര്‍മാണം ആരംഭിക്കുകയും ഇപ്പോള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നതുമായ ബഹുനില കെട്ടിടത്തിനോട് ഓരം ചേര്‍ന്ന് നില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റാത്തതാണ് വിവാദത്തിനു കാരണം. പ്ലാവിന്റെ ഒരു ശിഖരം പാരപ്പെറ്റിന് അടിഭാഗത്തും തടി കെട്ടിടത്തിനോട് ചേര്‍ന്നുമാണ് നില്‍ക്കുന്നത്. ഇപ്പോള്‍ ചെറിയ ശിഖരങ്ങളിലെ ചില്ലകള്‍ വെട്ടി മാറ്റിയിട്ടുണ്ടെങ്കിലും വീണ്ടും ഇവ വളര്‍ന്ന് കെട്ടിടത്തിനു നാശം സംഭവിക്കാന്‍ സാധ്യതയുള്ളതായും പറയുന്നു. കൂടാതെ കെട്ടിടത്തിനു സമീപത്തു നില്‍ക്കുന്നതിനാല്‍ ഇതിന്റെ വേര് കെട്ടിടത്തിന് അടിഭാഗത്തേക്കു വളരാനും സാധ്യതയേറെയാണ്. അതിനേക്കാളുപരി മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ദ്രോഹികള്‍ക്കു മരത്തിലൂടെ കെട്ടിടത്തിനു മുകളില്‍ കയറാനും കഴിയും. ഈ സാഹചര്യത്തില്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പെ കെട്ടിത്തിനോട് ഓരം ചേര്‍ന്നു നില്‍ക്കുന്ന മരം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it