Pathanamthitta local

മരം കടപുഴകി വീണ് വൈദ്യുതിലൈന്‍ പൊട്ടി; തിരുവല്ല നഗരത്തില്‍ ഏഴ് മണിക്കൂര്‍ വൈദ്യുതി വിതരണം മുടങ്ങി

തിരുവല്ല: മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ ഏഴ് മണിക്കൂറോളം വൈദ്യുതി വിതരണം മുടങ്ങി. നഗരമധ്യത്തിലെ കെഎസ്ഇബി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിനു സമീപത്തെ പുരയിടത്തിലെ വന്‍ മരമാണ് ഇന്നലെ രാവിലെ 11ന് 11 കെ വി ലൈനില്‍ വീണത്.
സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തിയെങ്കിലും ഉയരത്തിലുള്ള ലൈനില്‍ കുടുങ്ങി കിടന്ന മരച്ചില്ലകള്‍ നീക്കം ചെയ്യാനാവശ്യമായ യന്ത്ര സാമഗ്രികളുടെ അഭാവം കാരണം മടങ്ങുകയായിരുന്നു. ഒടുവില്‍ ചെങ്ങന്നൂര്‍ ആറാട്ടുപുഴയില്‍ നിന്നു കൊണ്ടുവന്ന ക്രെയിന്‍ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. വൈകീട്ടാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it