Flash News

മയിലിനെ ശല്യമായി കണക്കാക്കാനാവില്ലെന്ന് ഗോവ മുഖ്യമന്ത്രി

മയിലിനെ ശല്യമായി കണക്കാക്കാനാവില്ലെന്ന് ഗോവ മുഖ്യമന്ത്രി
X
peacock-new

പനാജി : ശല്യക്കാരായ ജീവികളുടെ പട്ടികയില്‍ മയിലിനെ പെടുത്താനാവില്ലെന്ന് ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍.
കൃഷിയിടങ്ങളില്‍ ധാന്യമണികള്‍ തിന്നാന്‍ കൂട്ടമായെത്തുന്ന മയിലുകള്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന്് അവയെ ശല്യക്കാരായ പക്ഷിമൃഗാദികളുടെ പട്ടികയില്‍പെടുത്തിയതിനെതിരെ വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്്. മയില്‍ ദേശീയപക്ഷിയാണെന്നും ഇത്തരമൊരു പട്ടികയില്‍ പെടുത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മയിലുകള്‍ക്കെതിരെ പലയിടത്തു നിന്നും പരാതിയുയര്‍ന്നിട്ടുണ്ടെങ്കിലും കൊയ്ത്തിന് ശേഷമാണ് അവ ധാന്യമണികള്‍ തേടിയെത്തുന്നത് എന്നതിനാല്‍ കൃഷി നശിപ്പിക്കപ്പെടുന്നില്ലെന്നും ശല്യമുണ്ടാക്കുന്നില്ല. പരാതികളുണ്ടെങ്കില്‍ത്തന്നെ അവ പരിഹരിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും പര്‍സേകര്‍ പറഞ്ഞു.
പട്ടികയില്‍ മയിലിനെ ഉള്‍പ്പെടുത്തുന്നതായി കൃഷിമന്ത്രി രമേഷ് തവദ്കര്‍ പ്രഖ്യാപിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നടപടി ആത്മഹത്യാപരമാണെന്നും പരിസ്ഥിതിയ്ക്ക്് ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it