Flash News

മയക്കുമരുന്ന് മാഫിയാ തലവന്‍ എല്‍ ചാപോ ഗുസ്മാന്‍ വീണ്ടും പിടിയില്‍

മയക്കുമരുന്ന് മാഫിയാ തലവന്‍ എല്‍ ചാപോ ഗുസ്മാന്‍ വീണ്ടും പിടിയില്‍
X
gusman-new

മെക്‌സിക്കോസിറ്റി: അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയാ തലവന്‍മാരില്‍ പ്രധാനി ജൊവാക്കിം എല്‍ ചാപോ ഗുസ്മാന്‍ മെക്‌സിക്കോയില്‍ വീണ്ടും പിടിയിലായി. മെക്‌സിക്കന്‍ പ്രസിഡന്റ് എന്ററിക് പെന നീറ്റോ ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്. സ്വദേശമായ സിനാലോവയില്‍ വച്ച് ഏറെനേരത്തെ വെടിവെപ്പിന് ശേഷമാണ് ദൗത്യസേന ഇയാളെ പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഒരു ദൗത്യസംഘാംഗമുള്‍പ്പടെ ആറു പേര്‍ മരിച്ചുവെങ്കിലും ഗുസ്മാനെ പരിക്കുകളില്ലാതെ പിടികൂടാന്‍ സാധിച്ചു.
മെക്‌സിക്കോയില്‍നിന്നു അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തുന്ന മാഫിയാ സംഘങ്ങളിലൊന്നിന്റെ തലവനാണ് ഗുസ്മാന്‍. സെല്ലില്‍ നിന്ന് തുരങ്കം നിര്‍മിച്ച്  ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന രീതിയില്‍ അതിസാഹസികമായാണ് ഗുസ്മാന്‍ കഴിഞ്ഞ ജൂലൈയില്‍ തടവുചാടിയത്. ഇതിനു മുന്‍പും ഇയാള്‍ തടവു ചാടിയിട്ടുണ്ട്.  രണ്ടുതവണ തടവുചാടിയ ഗുസ്മാനെ ഇനിയും മെക്‌സിക്കോ കൈവശം വയ്ക്കുമോ അതോ അമേരിക്കയ്ക്ക്് കൈമാറുമോ എന്ന ചോദ്യം ഇതോടൊപ്പം ഉയര്‍ന്നു വരുന്നുണ്ട്.
Next Story

RELATED STORIES

Share it