മയക്കുമരുന്ന് കേസ്: രണ്ടു വര്‍ഷത്തിനിടെ അറസ്റ്റിലായത് 53 പോലിസുകാര്‍

ചണ്ഡീഗഡ്: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മയക്കുമരുന്നു കേസുകളില്‍ 53 പഞ്ചാബ് പോലിസ് അംഗങ്ങള്‍ അറസ്റ്റിലായി. പഞ്ചാബ് പോലിസ്, ചണ്ഡീഗഡ് പോലിസ്, ആര്‍പിഎഫ്, ബിഎസ്എഫ്, ജയില്‍ വകുപ്പ്, ഹോംഗാര്‍ഡ്‌സ് എന്നിവയില്‍ നിന്നുള്ള 68 പേരാണ് 2014 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലാവധിയില്‍ പഞ്ചാബിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട 55 കേസുകളിലായി അറസ്റ്റിലായത്. ഇതില്‍ 53 പേരും പഞ്ചാബ് പോലിസ് അംഗങ്ങളാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. 2014ല്‍ 24, 2015ല്‍ 26, 2016 മാര്‍ച്ച് 31വരെ 4 എന്നിങ്ങനെയാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പഞ്ചാബ് പോലിസ് അംഗങ്ങളുടെ എണ്ണം.
Next Story

RELATED STORIES

Share it