thrissur local

മയക്കുമരുന്നിനെതിരേ എക്‌സൈസ് വകുപ്പിന്റെ ഹ്രസ്വചിത്രം; ആദ്യപ്രദര്‍ശനം ഇന്ന്

തൃശൂര്‍: മയക്കുമരുന്നുപയോഗത്തിനെതിരായ പോരാട്ടത്തില്‍ എക്‌സൈസ് വകുപ്പും ആവിഷ്‌കാര്‍ ട്രസ്റ്റും കൈകോര്‍ക്കുന്നു. 'അനതര്‍ ജേര്‍ണി' എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യപ്രദര്‍ശനം ഇന്ന് രാവിലെ 9ന് തൃശൂര്‍ കൈരളി തിയറ്ററില്‍ നടക്കും. തൃശൂര്‍ എക്‌സൈസ് വകുപ്പും ആവിഷ്‌കാര്‍ ട്രസ്റ്റും ചേര്‍ന്നവതരിപ്പിരിക്കുന്ന ചിത്രം നിര്‍മ്മിച്ചത് പത്മശ്രീ അഡ്വ. സി കെ മേനോനും എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ്.
നിരവധി ഷോര്‍ട്ട് ഫിലിമുകളും പരസ്യചിത്രങ്ങ ളും സംവിധാനം ചെയ്ത സുധീപ് ഈയെസാണ് സംവിധായകന്‍. ഇതേവിഷയത്തിലുള്ള ആവിഷ്‌കാറിന്റെ മൂന്നാമത്തെ സിനിമയാണിത്. നേരത്തെ തൃശൂര്‍ സിറ്റി പോലിസിനുവേണ്ട് 'ലാസ്റ്റ് കോള്‍' എന്ന സിനിമയും ഐ വിഷന്‍ സ്റ്റുഡിയോവിനുവേണ്ടി 'ഇനി ഞാന്‍ പറയട്ടെ' എന്ന സിനിമയും ആവിഷാകാര്‍ അവതരിപ്പിച്ചിരുന്നു. ഈ സിനിമകള്‍ തൃശൂരിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
മികച്ച സംവിധായകനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ എം ജി ശശി, സുനില്‍ സുഗത, അഭിനേതാക്കളും സംവിധായകരുമായ സുര്‍ജിത്, രാജേഷ്‌മേനോന്‍ തുടങ്ങിയവരോടൊപ്പം സനൂപ്, അഭിലാഷ്, ശ്രീലക്ഷ്മി, അശ്വതി, ഗൗരി, സംഗീത തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നു. വിനോദ് എം രവിയാണ് സഹസംവിധാനം. ഹേനചന്ദ്രന്റേതാണ് കഥ. തിരകഥ സജിമോന്റേതാണ്. എഡിറ്റിംഗ് റിയാസും സംഗീതം റിജോഷും ഗാനരചന എം എസ് കൊളത്തൂരും നിര്‍വ്വഹിച്ചിരിക്കുന്നു. മഹാദേവനാണ് ഗാനാലാപനം.
ആദ്യപ്രദര്‍ശനത്തില്‍ സത്യന്‍ അന്തിക്കാട്, മേയര്‍ അജിത ജയരാജന്‍, എം എല്‍ എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, വി എസ് സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍, ജില്ലാ കലക്ടര്‍ വി രതീശന്‍, റൂറല്‍ എസ് പി കെ കാര്‍ത്തിക്, സിറ്റി പോലീസ് കമ്മീഷ്ണര്‍ കെ ജി സൈമണ്‍, ഡിഡിഇ പി കെ ജയന്തി, മുന്‍മേയര്‍ രാജന്‍ ജെ പല്ലന്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it