മമതയ്‌ക്കെതിരേ സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു ബിജെപി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ ബിജെപി സ്ഥാനാര്‍ഥിയായി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു ചന്ദ്രകുമാര്‍ ബോസ് മല്‍സരിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യമറിയിച്ചത്.
പശ്ചിമബംഗാളില്‍ സാന്നിധ്യമുറപ്പിക്കാന്‍ മുഖ്യമന്ത്രിെക്കതിരേയുള്ള മല്‍സരം സഹായിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റിയ ജനങ്ങളുടെ മനസ്സ് മാറിയിട്ടുണ്ടെന്ന് ബോസ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it