മന്റോ വെടിക്കെട്ടില്‍ ലങ്കാദഹനം പൂര്‍ണം

ഓക്‌ലന്‍ഡ്: വെടിക്കെട്ട് ബാറ്റിങുമായി കോളിന്‍ മന്‍ റോയും (50*) മാര്‍ട്ടിന്‍ ഗുപ്റ്റിലും (63) തകര്‍ത്താടിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പര 2-0ന് ആതിഥേയരായ ന്യൂസിലന്‍ഡ് തൂത്തുവാരി. ഇന്നലെ നടന്ന രണ്ടാം ട്വന്റിയില്‍ ഒമ്പത് വിക്കറ്റും 10 ഓവറും ബാക്കിനില്‍ക്കേയായിരുന്നു കിവീസിന്റെ ഉജ്ജ്വല ജയം.
14 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയ മന്റോ അന്താരാഷ്ട്ര ട്വന്റി ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ച്വറി തന്റെ പേരില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. 12 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ യുവരാജ് സിങാണ് ഒന്നാമത്. 14 പന്തില്‍ നിന്ന് ഏഴ് പടുകൂറ്റന്‍ സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് മന്‍ റോയുടെ ഇന്നിങ്‌സ്.
ഈ മല്‍സരത്തില്‍ തന്നെ 19 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗുപ്റ്റില്‍ 25 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും തന്റെ ഇന്നിങ്‌സില്‍ കണ്ടെത്തി. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 142 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ കിവീസ് 10 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു.
Next Story

RELATED STORIES

Share it