thrissur local

മന്ത്രി സി എന്‍ ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന്

തൃശൂര്‍: കോര്‍പ്പറേഷന്‍ ഭരണം സംബന്ധിച്ച് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് എ നാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷമില്ലാത്ത യുഡിഎഫ് ഭരണമെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുന്‍പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞത്. ബിജെപിക്ക് സീറ്റ് കിട്ടാന്‍ പോകുന്നില്ലെന്നാണ് തെരഞ്ഞെടുപ്പിനു മുന്‍പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞത്. ഇരുമുന്നണികള്‍ക്ക് എതിരെ പോരാടിയാണ് ബിജെപി തിളക്കമാര്‍ന്ന വിജയം നേടിയത്. അതു കൊണ്ടു തന്നെ അവരെ സംരക്ഷിക്കേണ്ട കാര്യം ബിജെപിക്കില്ല. കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഇരുമുന്നണികള്‍ക്കും അനുകൂല നിലപാട് എടുക്കില്ല. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ 20ഓളം സ്ഥലങ്ങളില്‍ ബിജെപി നിലപാടാണ് ഭരണം ആര്‍ക്കാണെന്നു തീരുമാനിക്കുക. ജില്ലയിലെ തദ്ദേശ സ്ഥപനങ്ങളിലും കോര്‍പ്പറേഷനിലും എടുക്കേണ്ട നിലപാടുകളില്‍ 13ന് സംസ്ഥാന നേതൃത്വം വിളിച്ചു ചേര്‍ത്തിരിക്കുന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തില്‍ മാത്രമെ തിരുമാനമാകുവെന്നും നാഗേഷ് പറഞ്ഞു. ജില്ലാവൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, സുനില്‍ജിമാക്കന്‍, ഇ എം ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
മലയാള
Next Story

RELATED STORIES

Share it