മന്ത്രി സി എന്‍ ബാലകൃഷ്ണന് എതിരേ റിപോര്‍ട്ട്

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും കണ്‍സ്യൂമര്‍ഫെഡ് മുന്‍ മേധാവികള്‍ക്കുമെതിരേ വിജിലന്‍സ് ത്വരിതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് വിറ്റഴിച്ച വിദേശമദ്യത്തിന്റെ ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേട് നടന്നതായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
മദ്യവില്‍പന കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞു. ഇന്‍സെന്റീവ് കൈപ്പറ്റിയ രേഖകള്‍ കാണാനില്ല. ത്രിവേണി വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയതിലും വീഴ്ചയുണ്ടായി. ടെന്‍ഡര്‍ വിളിക്കാതെയാണു കരാര്‍ നല്‍കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2014ല്‍ മദ്യവില്‍പന കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞു. രണ്ടുലക്ഷം രൂപ മാത്രമാണ് ഇന്‍സെന്റീവായി ലഭിച്ചത്.
Next Story

RELATED STORIES

Share it