മന്ത്രി ബാബുവിന്റെ ഹരജി ചീഫ് ജസ്റ്റിസിന് വിട്ടു

കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരേ മന്ത്രി കെ ബാബു നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസിന് വിട്ടു. ഇതിന്റെ ഭാഗമായി ഹരജി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശിച്ചു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നിലുള്ള സാഹചര്യത്തില്‍ ഈ ഹരജിയും അതോടൊപ്പം പരിഗണിക്കണമെന്ന മന്ത്രിയുടെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണു നടപടി.
Next Story

RELATED STORIES

Share it