Flash News

മന്ത്രി ബാബുവിനെതിരേ വീണ്ടും ബിജു രമേശ്

തിരുവനന്തപുരം: മന്ത്രി ബാബുവിനെതിരേ വീണ്ടും കോഴ ആരോപണവുമായി ബിജു രമേശ്. മന്ത്രി ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. 10 കോടിയാണ് ബാബു ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ടു തവണയായാണ് സെക്രട്ടറിയേറ്റില്‍ പോയി മന്ത്രിക്ക് പണം നല്‍കിയതെന്നും ബിജു ഇന്ന് പറഞ്ഞു.
ബാബു നല്‍കിയ മാനനഷ്ടകേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. കോഴ വാങ്ങിയതുമായി ഉടന്‍ മന്ത്രിക്കെതിരേ കേസ് ഫയല്‍ ചെയ്തു .എന്നാല്‍ ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് ഭയമില്ലെന്ന് മന്ത്രി ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it