മന്ത്രിക്ക് വഴിയൊരുക്കല്: കാര്‍ യാത്രക്കാരനെ റോഡില്‍ തടഞ്ഞ് പീഡിപ്പിച്ചു
BY Sumeera SMR2 Jun 2016 5:37 AM GMT
Sumeera SMR2 Jun 2016 5:37 AM GMT
കാലടി: പെരുമ്പാവൂര്‍ ട്രാഫിക് പോലിസ് എംസി റോഡില്‍ അഴിഞ്ഞാടി. കഴിഞ്ഞദിവസം താന്നിപ്പുഴയിലായിരുന്നു കാര്‍ യാത്രക്കാരനെ തടഞ്ഞിട്ട് പീഡിപ്പിച്ചത്. മന്ത്രി വാഹനത്തിന് എസ്കോര്‍ട്ട് വന്ന ജീപ്പിലെ എസ്ഐ കാര്‍യാത്രികനായ ഫ്രാന്‍സിസ് ഞാളിയനെയാണ് അസഭ്യവര്‍ഷം ചൊരിഞ്ഞ് പീഡിപ്പിച്ചത്. പെരുമ്പാവൂരില്‍നിന്ന് കാലടിക്കു വരുമ്പോള്‍ താന്നിപ്പുഴയില്‍ എത്തിയപ്പോള്‍ പിറകില്‍നിന്ന് കാതടപ്പിക്കുന്ന ഹോണടി കേട്ട് കാര്‍ സൈഡൊതുക്കുകയായിരുന്നു. വൈകീട്ട് 4.30ന് റോഡില്‍ നിറയെ ആളുകളുണ്ടായിരുന്നു.
തുടര്‍ന്ന് ജീപ്പ് ഒതുക്കിയശേഷം ഇറങ്ങിവന്ന എസ്ഐ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം ചൊരിയുകയാണുണ്ടായത്. കൂടാതെ ആയിരം രൂപ പിഴയടക്കണമെന്ന ആക്രോശവും. ഹോണ്‍ കേട്ടയുടന്‍ തന്റെ വാഹനം സൈഡൊതുക്കിയെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഫ്രാന്‍സിസ് പറയുന്നു. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് തന്റെ നേര്‍ക്കുള്ള പോലിസിന്റെ പരാക്രമമെന്നും ഞാളിയന് വിശദമാക്കി.
താന്‍ കാര്‍ ഒതുക്കി 10 മിനിറ്റ് കഴിഞ്ഞാണ് മന്ത്രിവാഹനം കടന്നു പോയതെന്നും ഫ്രാന്‍സിസ് ഞാളിയന് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഉന്നതതലങ്ങളില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT