Flash News

വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്തിയവരെ ഒഴിപ്പിക്കുന്നതിനു ബില്ല്

വഖഫ് സ്വത്തുക്കള്‍  കൈവശപ്പെടുത്തിയവരെ ഒഴിപ്പിക്കുന്നതിനു ബില്ല്
X
najma_heptullah
ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കള്‍ അനധികൃതമായി കൈവശപ്പെടുത്തിയവരെ ഒഴിപ്പിക്കുന്നതിനായി പാര്‍ലമെന്റിന്റെ നടപ്പു ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്ല് കൊണ്ടുവരുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രാലയം. 


നൈപുണ്യ വികസനത്തിലൂടെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക ശാക്തീകരണത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം 2016-17 വര്‍ഷത്തില്‍ മുന്‍ഗണന നല്‍കും.

മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതത്തിന്റെ 50 ശതമാനവും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി ഉപയോഗിക്കും. 2015-16 കാലഘട്ടത്തില്‍ ന്യൂനപക്ഷകാര്യമന്ത്രാലയത്തിന് ബജറ്റ് വിഹിതമായി കേന്ദ്ര ഗവണ്‍മെന്റ് 3712.78 കോടിരൂപ അനുവദിച്ചിരുന്നത് 2016-17 കാലഘട്ടത്തില്‍ 3800 കോടി രൂപയായി വര്‍ദ്ധിച്ചു. ഈ 3800 കോടിരൂപക്കു പുറമെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതിക്കുകീഴില്‍ സര്‍വശിക്ഷാ അഭിയാന്‍, ദേശീയ ഗ്രാമീണ ജീവനോപാധി ദൗത്യം (നാഷണല്‍ റൂറല്‍ ലൈവ്‌ലിഹൂഡ് മിഷന്‍), ദേശീയ നഗര ജീവനോപാധി ദൗത്യം, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി തുടങ്ങിവയുടെ 15% വിഭവവിനിയോഗം ന്യൂനപക്ഷ ക്ഷേമത്തിനായി മാറ്റിവെക്കും. ഇതുവഴി 10,000 കോടിരൂപ ന്യൂനപക്ഷക്ഷേമത്തിന് ലഭ്യമാവും.
മുന്‍ഗണനാ മേഖലയാക്കി കണക്കാക്കി ന്യൂനപക്ഷങ്ങള്‍ക്ക് ഇത് വരെ 276000 കോടിരൂപ വായ്പ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 2016-17 കാലയളവില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ള 90 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ അവരുടെ ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭ്യമാക്കും. നയീ മല്‍സില്‍ പദ്ധതിക്കായി 155 കോടിരൂപ മാറ്റിവെച്ചിട്ടുണ്ട്.
ന്യൂനപക്ഷ സമുദായാംഗങ്ങളുടെ നൈപുണ്യവികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായും സ്വയം തൊഴിലും സംരംഭങ്ങളും ആരംഭിക്കുന്നതിനും ഇളവുകളോടെ വായ്പകള്‍ ലഭ്യമാക്കുന്നതിനും മൗലാനാ ആസാദ് നാഷണല്‍ അക്കാദമി ഫോര്‍ സ്‌കില്‍സ് (മാനസ്) എന്ന പ്രത്യേക ഉദ്ദേശ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യവികസനത്തിനായാണ് മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതത്തിന്റെ 30% ഉപയോഗിക്കുക.
Next Story

RELATED STORIES

Share it