Health

മന്തിനെ സൂക്ഷിക്കുക

മന്തിനെ സൂക്ഷിക്കുക
X





കൈകാലുകളും വൃഷണങ്ങളും സ്തനങ്ങളും ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വികൃതമായി വളര്‍ന്ന് ശാരീരികവും മാനസികവുമായ യാതനകള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതും മറ്റുള്ളവരില്‍ അറപ്പുളവാക്കുന്നതുമായ രോഗമാണ് മന്തുരോഗം. മനുഷ്യശരീരത്തിലെ ലസികാഗ്രന്ഥികളിലും കുഴലുകളിലും ജീവിക്കുന്ന മന്തുവിരയാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഈ വിരയുടെ കുഞ്ഞുങ്ങള്‍ രക്തത്തില്‍ കാണപ്പെടുന്നു.






മിശ്അല്‍

mosquitoമൈക്രോ ഫൈലേറിയ (Microfilaria) എന്നാണിവ അറിയപ്പെടുന്നത്. മന്തുരോഗിയെ കടിക്കുന്ന കൊതുകുകള്‍ മറ്റൊരാളെ കടിക്കുമ്പോള്‍ രോഗവ്യാപനം നടക്കുന്നു. രോഗാണുക്കള്‍ ഉള്ളില്‍ കടന്നു വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത്.

പൂര്‍ണമായും മന്തുരോഗം  വന്നുകഴിഞ്ഞാല്‍ ചികില്‍സയില്ല. ഗുഹ്യഭാഗങ്ങള്‍, കക്ഷം, സ്തനങ്ങള്‍ എന്നിവിടങ്ങളിലെ ലിംഫ് കുഴലുകളില്‍ മന്തുവിരകള്‍ 15 വര്‍ഷം വരെ ജീവിക്കുന്നു. ആണ്‍വിരകള്‍ക്ക് നാലു സെന്റിമീറ്ററും പെണ്‍വിരകള്‍ക്ക് 10 സെന്റിമീറ്റര്‍ വരെയും നീളമുണ്ടാവും. പെണ്‍വിരകള്‍ പ്രതിദിനം 50,000 കുഞ്ഞു വിരകളെ ഉല്‍പാദിപ്പിക്കുന്നു.

ker

ഇവയുടെ ജീവദൈര്‍ഘ്യം ഒരു വര്‍ഷം വരെ ആണ്. രക്തത്തില്‍ കുഞ്ഞുവിരകള്‍ ഉള്ള ഒരാളെ കൊതുക് കടിക്കുമ്പോള്‍ കുഞ്ഞുവിരകള്‍ കൊതുകിലേക്കു കടന്ന്, ഏഴു മുതല്‍ 21 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തിയ ഇന്‍ഫെക്ടീവ് ലാര്‍വ ആയിത്തീരുന്നു. ഇവയുള്ള കൊതുക് കടിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്കും മന്തുരോഗം ഉണ്ടാവുന്നു.

മന്തുരോഗത്തെ ഫലപ്രദമായി തടയുന്ന രക്ഷകനാണ് ഡിഇസി ആല്‍ബന്‍ഡസോള്‍ ഗുളികകള്‍. മന്തുവിരകള്‍ ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്നത് രോഗി അറിയുന്നില്ല. ഡിഇസി ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ നിങ്ങളറിയാതെ നിങ്ങളുടെ ശരീരത്തില്‍ വളരുന്ന മന്തുരോഗത്തിന്റെ ചെറുവിരകള്‍ പൂര്‍ണമായും നശിക്കുന്നു. ഡിഇസി ഗുളികകള്‍ കഴിക്കുമ്പോഴുണ്ടാവുന്ന പനി, ചൊറിച്ചില്‍, ക്ഷീണം, ചെറിയ മയക്കം എന്നിവ ശരീരത്തിലെ മന്ത് വിരകള്‍ നശിക്കുന്നതുകൊണ്ടാണ്. അല്ലാതെ ഗുളികയുടെ പാര്‍ശ്വഫലമല്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒമ്പതിനം വിരകള്‍ മനുഷ്യരില്‍ വിവിധതരം മന്ത് ഉണ്ടാക്കുന്നു. ചിലയിനം കൊതുകുകളും ഈച്ചകളും സൈക്ലോപ്‌സും ആണ് ഇവ സംക്രമിപ്പിക്കുന്നത്. മന്തുവിരകള്‍ ശരീരത്തിലെ ലിംഫ് കുഴലുകളില്‍ വാസമുറപ്പിക്കുന്നു. അപ്പോള്‍ ലിംഫ് കുഴലുകള്‍ക്ക് തടസ്സവും വീക്കവും ഉണ്ടാവുന്നു.

കൈകാലുകളുടെ വീക്കം, വൃഷണവീക്കം എന്നിവ ബാഹ്യലക്ഷണങ്ങളാണ്. രോഗിക്ക് പലപ്പോഴും മന്തുപനിയും ഉണ്ടാവുന്നു. കുളിര്, വിറയല്‍, ശക്തമായ പനി, തലവേദന, നീരുള്ളിടത്തു ചുവന്നു തടിപ്പ്, വേദന എന്നിവയും കാണപ്പെടും.



വീക്കം ബാധിച്ച അവയവത്തിലെ ചര്‍മത്തില്‍ ഉണ്ടാകുന്ന ചെറിയ പോറലുകള്‍, മുറിവുകള്‍, പൊള്ളല്‍, വളംകടി, പൂപ്പല്‍, വിണ്ടുകീറല്‍ എന്നിവയിലൂടെ അകത്തു കടക്കുന്ന ബാക്ടീരിയ രോഗാണു ശരീരത്തില്‍ വ്യാപിക്കുമ്പോഴാണ് ഇടവിട്ട് മന്തുപനി ഉണ്ടാവുന്നത്.

അതോടൊപ്പം തൊലിപ്പുറത്ത് കുരുക്കളും പഴുപ്പും ഉണ്ടാവുന്നു. രോഗത്തിന്റെ തുടക്കത്തില്‍ കൈകാലുകളില്‍ ഉണ്ടാവുന്ന നീര് ഏതാനും ദിവസം കൊണ്ട് കുറയുമെങ്കിലും പിന്നീടുണ്ടാവുന്ന മന്ത് പനിയുടെ ഫലമായി നീര് കൂടുകയും പിന്നീടത് സ്ഥിരമായി നിലനില്‍ക്കുകയും ചെയ്യുന്നു.  ഏതു പ്രായത്തിലുള്ളവരെയും മന്ത് ബാധിക്കാം. ശൈശവകാലത്താണ് കൂടുതല്‍ പേര്‍ക്കും രോഗബാധ ഉണ്ടാവുന്നത്. പക്ഷേ അനേക വര്‍ഷങ്ങള്‍ക്കു ശേഷമാവും രോഗലക്ഷണങ്ങള്‍ പ്രകടമാവുക.



manthu

മന്ത്ബാധിത പ്രദേശത്ത് സ്ഥിരം താമസിക്കുന്നവരെ മാത്രമേ മന്ത് ബാധിക്കൂ. ആറുമാസം പ്രായമുള്ള ശിശുക്കളില്‍ വരെ മന്തുരോഗം കണ്ടെത്തിയിട്ടുണ്ട്. 20-30 വയസ്സുകാരിലാണ് മൈക്രോഫൈലേറിയ കൂടുതലായി കാണപ്പെടുന്നത്.

മന്തുരോഗ വിരകള്‍ ശരീരത്തില്‍ ഉള്ളവര്‍ക്കെല്ലാം മന്തിന്റെ രോഗലക്ഷണങ്ങള്‍ ബാഹ്യമായി കാണണമെന്നില്ല.രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, കാന്‍സര്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവരൊഴികെ എല്ലാവരും നിശ്ചിത സമയത്ത് ഗുളിക കഴിക്കണം.
Next Story

RELATED STORIES

Share it