മനോഹര്‍ പരീക്കര്‍ ചൈനയില്‍

ബെയ്ജിങ്: ഉന്നതതല ചര്‍ച്ചകള്‍ക്കായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെ ചൈനയിലെത്തി. പരീക്കറുടെ ആദ്യ ഔദ്യോഗിക ചൈനീസ് സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളിലെയും സൈനിക സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. ഷാങ്ഹായി വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് അദ്ദേഹമെത്തിയത്. ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ചാങ് വാന്‍ക്വാന്‍, സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജനറല്‍ ഫാന്‍ ചാങ്‌ലോങ് തുടങ്ങിയ സുപ്രധാന നേതാക്കളുമായി പരീക്കര്‍ ഇന്നു ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it