മനോരമ ദേവിയെ പിടികൂടാന്‍ റെയ്ഡ്

ഗയ: തന്റെ വാഹനത്തെ മറികടന്ന വൈരാഗ്യത്തിന് യുവാവിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ റോക്കി യാദവിന്റെ മാതാവും ബിഹാര്‍ നിയമസഭാ അംഗവുമായ മനോരമ ദേവിയെ പിടികൂടാന്‍ പോലിസ് ഗയ, നവാദ, പട്‌ന എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. ഇവരുടെ വസതിയില്‍നിന്ന് വിദേശനിര്‍മിത മദ്യം പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. കൊല്ലപ്പെട്ട ആദിത്യ സചിദേവയുടെ രക്തം പുരണ്ട കുപ്പായം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. ദേവിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it