മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി നല്‍കി. അഡ്വ. കെ വിശ്വന്‍ മുഖേന നല്‍കിയ ജാമ്യഹരജി ഇന്നു പരിഗണിക്കും. മനോജ് വധവുമായി ജയരാജന് ബന്ധമുണ്ടെന്ന സിബിഐ വാദം വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഹരജിക്കാരനെതിരേ യുഎപിഎ ചുമത്താന്‍ ഒരു തെളിവും സിബിഐ നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്നും ഹരജിയില്‍ പറയുന്നു.
ജയരാജന്‍ നേരത്തേ ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടുതവണ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നെങ്കിലും പ്രതിചേര്‍ത്തില്ലെന്നു ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. ഇപ്പോള്‍ പ്രതിയാക്കിയ സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയില്‍ തന്നെ ഹരജി നല്‍കിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പ്രവേശിപ്പിക്കപ്പെട്ട ജയരാജന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it