മനോജ്കുമാറിന് ഫാല്‍കെ പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടന്‍ മനോജ്കുമാറിന് ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം. സുവര്‍ണകമലവും 10 ലക്ഷം രൂപയും ഷാളും അടങ്ങുന്നതാണ് ബഹുമതി. ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ, സലീം ഖാന്‍, നിതിന്‍ മുകേഷ്, അനൂപ് ജലോട്ട എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചത്. ഹരിയാലി ഔര്‍ രാസ്ത, വോ കോന്‍തി, ഹിമാലയ കി ഗോഡ് മേം, ദോബദന്‍, ഉപ്കാര്‍, പത്തര്‍ കി സനം, പുരബ് ഔര്‍ പശ്ചിം, ഷഹീദ്, റോട്ടി കപ്ട ഔര്‍ മക്കാന്‍, ക്രാന്തി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകള്‍. 'ഭാരത്കുമാര്‍' എന്നാണ് 78കാരനായ മനോജ്കുമാര്‍ അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it