kasaragod local

മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള ആശങ്കകളാണ് കഥകളുടെ കാതല്‍: സി വി ബാലകൃഷ്ണന്‍

കാസര്‍കോട്: മനുഷ്യാവസ്ഥയെക്കുറിച്ചുള്ള എന്തറിവാണ് പുതുതായൊരു കഥ തരുന്നത് എന്നതാണ് പ്രധാനം, അതുകൊണ്ടുതന്നെ കഥയിലെ പ്രാദേശികത, സാര്‍വദേശീയത ഇതൊന്നും അത്രവലിയ വിഷയങ്ങളല്ലെന്നും പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ സി വി ബാലകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാന സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും കാസര്‍കോടന്‍ കൂട്ടായ്മയുടെയും സഹകരണത്തോടെ ഫ്രാക്ക് (ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട്) സ്പീഡ്‌വെ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കഥയുടെ പണിപ്പുര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ഉറക്കാന്‍ വേണ്ടി പറയുന്ന കഥകളില്‍ നിന്നാണ് ഒരു സമൂഹത്തിന്റെ മൂല്യബോധം തലമുറകളിലേക്ക് പകരുന്നത്. നവ സാങ്കേതികതയുടെ കുതിപ്പിനിടയിലെപ്പോഴോ കഥ കേള്‍ക്കാനുള്ള ലോകത്തിന്റെ താല്‍പര്യം കുറഞ്ഞു വരുന്നത് ഭാവിയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെംബര്‍ സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ് എം എ റഹ്മാനും ഇ പി രാജഗോപാലന്‍, എ എസ് മുഹമ്മദ് കുഞ്ഞി, അതീഖ് റഹ്മാന്‍ എന്നിവരും സംസാരിച്ചു. ഫ്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍ സി വി ബാലകൃഷ്ണന് ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി ജി ബി വല്‍സന്‍, അശോകന്‍ കുണിയേരി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it