മനുഷ്യാവകാശ സംഘടനകള്‍ നിരന്തര സമരത്തിന്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയുടെ ഘാതകരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ നിരന്തര സമരം നടത്തുവാന്‍ മാതാ ട്രസ്റ്റില്‍ നടന്ന ജനകീയ നീതിവേദിയുടെ യോഗം തീരുമാനിച്ചു. ജിഷ നീതിനിഷേധത്തിന്റെ ഇര എന്ന നീതിസംവാദത്തിലാണ് നിരന്തരസമരം നടത്താന്‍ തീരുമാനിച്ചത്.
മനുഷ്യാവകാശ സംഘടനകള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഈമാസം 11ന് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. പട്ടികവിഭാഗ കോളനികള്‍ കേന്ദ്രീകരിച്ച് ജിഷയുടെ കൊലപാതകം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കും. യോഗത്തില്‍ രക്ഷാധികാരി അഡ്വ. സുനില്‍ എം കാരാണി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാബു അട്ടപ്പാടി, ലാല്‍വിശ്വന്‍ ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ജോളി പീറ്റര്‍, രവി കുന്നത്തേരി, ഷീബ വല്ലാര്‍പാടം സംസാരിച്ചു.
Next Story

RELATED STORIES

Share it