മനുഷ്യാവകാശ പ്രവര്‍ത്തകനെ ഇസ്രായേല്‍ നാടുകടത്തി

തെല്‍അവീവ്: ദക്ഷിണാഫ്രിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഇറ്റാനി റസലാനാവോയെ ഇസ്രായേല്‍ നാടുകടത്തി. നാടുകടത്തുന്നതിനു മുമ്പ് ഇസ്രായേല്‍ അധികൃതര്‍ തന്നെ അപമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ എന്റെ സന്ദര്‍ശനത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ടു. മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നടത്താനായാണ് താനിവിടെ വന്നതെന്ന് പറഞ്ഞെങ്കിലും പകരം മൂന്നു മണിക്കൂറോളം അവര്‍ തന്നെ തുറുങ്കിലടയ്ക്കുകയായിരുന്നെന്ന് അദ്ദേഹം തുര്‍ക്കി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അധിനിവിഷ്ട ഫലസ്തീനിലുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ക്രിസ്ത്യന്‍ പീസ്‌മേക്കേഴ്‌സ് ടീമില്‍ (സിഎംടി) ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഫലസ്തീനിലേക്കു പോവുകയായിരുന്നു റസലാനാവോ. പാസ്‌പോര്‍ട്ട് കണ്ടെടുത്ത പോലിസ് അദ്ദേഹത്തെ എത്യോപ്യയിലേക്കു വിമാനം കയറ്റിവിട്ടു.
Next Story

RELATED STORIES

Share it