malappuram local

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് ഏപ്രില്‍ മുതല്‍ മുടങ്ങും

തിരൂര്‍: ജില്ലകളില്‍ നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് ഏപ്രില്‍ മുതല്‍ ഉണ്ടാവില്ല.കമ്മീഷനിലെ ജീവനക്കാരുടെ യാത്രാബത്തക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണു സിറ്റിങ് മുടങ്ങാന്‍ കാരണം. ഇതു സംബന്ധിച്ചുള്ള നിയമവകുപ്പ് സെക്രട്ടറിയുടെ അറിയിപ്പ് കമ്മീഷന് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതാണ് കമ്മീഷനെ ഈ രീതിയിലേക്ക് എത്തിച്ചത്.
നേരത്തെ നോട്ടീസ് അയച്ചതും പരിഗണിച്ചതുമായ കേസുകള്‍ അതത് സിറ്റിങുകളില്‍ പരിഗണിക്കും.മറ്റുള്ളവ ഒരറിയിപ്പുണ്ടാകുന്നതു വരെ കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫി സില്‍ പരിഗണിക്കും. തിരുവനന്തപുരത്ത് താമസിക്കുന്ന ജീവനക്കാരാണ് സിറ്റിങില്‍ കമ്മീഷനെ സഹായിക്കാന്‍ പോകുന്നത്. സിറ്റിങില്‍ കോര്‍ട്ട് ഓഫിസറും ഓഫിസ് അറ്റന്‍ഡറും നടപടി ക്രമങ്ങള്‍ രേഖപ്പെടുത്താന്‍ കമ്മീഷന്റെ സ്റ്റാഫ് അംഗമായിട്ടാണ് പോകുന്നത്. യാത്രാബത്തക്ക് നിയന്ത്രണം വന്നതോടെ ഇവര്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി സിറ്റിങിന് പോവേണ്ട അവസ്ഥയിലാണെന്ന് കമ്മീഷന്‍ അംഗം മോഹന്‍കുമാര്‍ പറഞ്ഞു.
ഇന്നലെ തിരൂരില്‍ നടന്ന സിറ്റിങില്‍ കമ്മീഷന്‍ 43 കേസുകള്‍ പരിഗണിച്ചു. ഒമ്പതെണ്ണം തീര്‍പ്പാക്കി.2013 ല്‍ പൊന്നാനി പോലിസ് കസ്റ്റഡിയില്‍ മരണപ്പെട്ട പൊന്നാനി ഇളയാട്ടുപറമ്പില്‍ ഗോപാലന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. കലിക്കറ്റ് സര്‍വകലാശാലയില്‍ പെ ണ്‍കുട്ടികള്‍ ശല്യം നേരിടുന്നുവെന്ന പരാതിയില്‍ സര്‍വകലാശാല രജിസ്റ്റാര്‍ നല്‍കിയ റിപോ ര്‍ട്ട് പരിശോധിച്ചു.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ മതില്‍ ഉയര്‍ത്തി കെട്ടിയെന്നും ആന്റി റാഗിങ് സെല്‍ രൂപീകരിച്ചെന്നും പാര്‍ക്കിലെ പ്രവര്‍ത്തന സമയം വൈകീട്ട് ആറു വരെയാക്കിയെന്നുമാണ് റിപോര്‍ട്ടിലുള്ളത്.
പരാതിക്കാരായ കുട്ടികള്‍ സിറ്റിങിന് എത്താത്തതിനാല്‍ അവരുടെ അഭിപ്രായം അറിഞ്ഞ ശേഷം തുടര്‍ നടപടിയെടുക്കാ ന്‍ മാറ്റി വച്ചു.
കോട്ടക്കല്‍ പോലിസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട കഞ്ചാവു കേസിലെ പ്രതിയെ കിട്ടാത്തതിനാല്‍ സഹോദരിയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ വന്ന പരാതിയില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ സഹോദരി വിലങ്ങ് പൊട്ടിച്ചു കൊടുത്തുവെന്നതിനാലാണ് സഹോദരിയെ അറസ്റ്റു ചെയ്തതെന്ന പോലിസിന്റെ വിശദീകരണം വിശ്വസനീയമായി തോന്നാത്തതിനാല്‍ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.
Next Story

RELATED STORIES

Share it