Districts

മനുഷ്യന് മാത്രമല്ല ഇനി നായ്ക്കള്‍ക്കും ഡയാലിസിസ്

കൊല്ലം: മനുഷ്യനു മാത്രമല്ല ഇനി നായ്ക്കളെയും ഡയാലിസിസ് ചെയ്യാം. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രമാണ് ഇത്തരം ഒരു പദ്ധതി വിജയകരമായി നടപ്പാക്കിയത്. മുണ്ടയ്ക്കല്‍ സ്വദേശി ദിലീപിന്റെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഏഴുവയസ്സുള്ള ജാക്ക് എന്ന ആണ്‍നായയ്ക്കാണ് കഴിഞ്ഞദിവസം ഡയാലിസിസ് നടത്തിയത്. വൃക്കസംബന്ധമായ തകറാറിനെത്തുടര്‍ന്നു രക്തത്തിലെ ക്രിയാറ്റിന്‍, നൈട്രജന്‍ തുടങ്ങിയവ ക്രമാതീതമായി കൂടിയതിനാലാണ് ഡയാലിസിസിന് വിധേയമാക്കിയത്.
കൊല്ലം ജില്ലാ പഞ്ചായത്ത് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡയാലിസിസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഡോ. ബി അരവിന്ദ്, ഡോ. എം എസ് സജയ്കുമാര്‍, ടെക്‌നീഷ്യന്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ചികില്‍സ നടത്തിയത്. ആറുമണിക്കൂര്‍ നേരത്തെ ഡയാലിസിസ് ചികില്‍സയ്ക്കുശേഷം നായയെ ഉടമയുടെ വീട്ടിലേക്കു തിരികെക്കൊണ്ടുപോയി. തുടര്‍ന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ ഡയാലിസിസ് ചെയ്യും. ജില്ലാ പഞ്ചായത്ത് 5000 രൂപയാണ് ഡയാലിസിസിനായി ഈടാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നായ്ക്കളെ ഡയാലിസിസിന് വിധേയമാക്കുന്നതെന്ന് ചികില്‍സയ്ക്ക് നേതൃത്വംനല്‍കിയ ഡോ. ബി അരവിന്ദ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it