Flash News

മനുഷ്യക്കടത്ത് 54 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് 54 പേര്‍ പിടിയില്‍
X
human traffic

[related] മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും 54 പേരെ പിടികൂടുകയും ചെയ്തതായി യു.എ.ഇ. നാഷണല്‍ കമ്മറ്റി റ്റു കോംബാറ്റ്്് ഹുമന്‍ ട്രാഫിക്കിംഗിന്റെ (എന്‍.സി.സി.എച്ച്്്.ടി) വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മനുഷ്യക്കടത്ത്് നേരിടാന്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ നേരിടാന്‍ യു.എ.ഇ. പ്രതിജ്ഞാബദ്ധമാണ്. 24 പേരെ കെണിയില്‍ പെടുത്തി കടത്താന്‍ ശ്രമിച്ച പ്രതികള്‍ക്ക്്് ഒന്നു മുതല്‍ 5 വര്‍ഷം വരെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 2013 ല്‍ 19 കേസുകളും 2014 ല്‍ 15 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്്. പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുമുള്ള വിവിധ തരത്തിലുള്ള സഹകരണത്തോടെയാണ് മനുഷ്യക്കടത്ത്് തടയാന്‍ ശ്രമിക്കുന്നതെന്ന്്് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഫയേഴ്‌സ് മന്ത്രാലയം അസി. അണ്ടര്‍ സിക്രട്ടറി ഡോ. സയീദ് അല്‍ ഖാഫ്‌ലി പറഞ്ഞു. ഇത്തരം കുറ്റം തടയാനും ലൈംഗിക ചൂഷണം ഇല്ലാതാക്കാനും റിക്രൂട്ട്്്‌മെന്റ് ഏജന്‍സികളടക്കമുള്ളവരെ രണ്ട്്് വര്‍ഷമായി ബോധവല്‍ക്കരണം നടത്തുന്നുണ്ട്്്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡിപ്ലോമ കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്്്. ബോധവല്‍ക്കരണത്തിനായി ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, തഗാലോഗ്, ബംഗാളി, റഷ്യ, ഇന്തോനേസ്യ ഭാഷകളിലായി പ്രത്യേക ബുക്ക് ലെറ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it