Flash News

മനുഷ്യക്കടത്ത് തടയല്‍: ഇന്ത്യ-യു.എ.ഇ. ധാരണ

മനുഷ്യക്കടത്ത് തടയല്‍: ഇന്ത്യ-യു.എ.ഇ. ധാരണ
X
uae_india_
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് തടയുന്നതിനും അതിനെതിരെ പോരാടുന്നതിനും ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധാരണാപത്രം എത്രയും വേഗം ഒപ്പിടും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മനുഷ്യക്കടത്തുമായി, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും കടത്തുമായി ബന്ധപ്പെട്ട കണ്ടെത്തല്‍, രക്ഷപ്പെടുത്തല്‍, നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വര്‍ദ്ധിച്ച ഉഭയകക്ഷി സഹകരണവും ഉറപ്പ് വരുത്തും. മനുഷ്യക്കടത്ത് തടയുന്നതിന് ഇരു രാജ്യങ്ങളിലും മനുഷ്യക്കടത്ത് വിരുദ്ധ സെല്ലുകളും, ദൗത്യസേനകളും രൂപീകരിക്കും. [related]
Next Story

RELATED STORIES

Share it