മനുഷ്യക്കടത്ത്: അന്വേഷണസംഘം കാര്യക്ഷമമാക്കണം

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ വിദേശത്തേക്കു കയറ്റിയയക്കുന്ന റാക്കറ്റുകളെ വലയിലാക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഉടനെ പ്രവര്‍ത്തനക്ഷമമാക്കണമെന്നു കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതിയുടെ നിര്‍ദേശം. അന്താരാഷ്ട്ര-അന്തര്‍സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റുകളെ നിയന്ത്രിക്കേണ്ട സംഘടിത കുറ്റകൃത്യ നിയന്ത്രണ ഏജന്‍സി 2016 ഡിസംബര്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കണമെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെക്‌സ് റാക്കറ്റുകളെ നിയന്ത്രിക്കാന്‍ സംഘടിത കുറ്റകൃത്യ നിയന്ത്രണ ഏജന്‍സി രൂപീകരിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം നീളുന്ന സാഹചര്യത്തിലാണ് പൊതുതാല്‍പര്യ ഹരജിയില്‍ കോടതിയുടെ ഇടപെടല്‍.
Next Story

RELATED STORIES

Share it