Kerala

മധ്യവേനല്‍ അവധി: സ്‌കൂളുകളില്‍ ക്ലാസുകള്‍ക്ക് വിലക്ക്

മധ്യവേനല്‍ അവധി: സ്‌കൂളുകളില്‍ ക്ലാസുകള്‍ക്ക് വിലക്ക്
X
_heat-Kerala

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്ത് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് ഡിപിഐ ഉത്തരവ്. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ക്കാണ് ഉത്തരവു ബാധകമാവുക. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടി ക്ലാസ് നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഡിപിഐയുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വേനല്‍ച്ചൂട് അധികമാവുകയും സൂര്യാഘാതം ഉള്‍പ്പെടെയുള്ളവ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഡിപിഐയുടെ ഉത്തരവ്.

അതേസമയം, തിരുവനന്തപുരത്ത് കനത്ത ചൂടിനെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ നല്‍കിയ നിര്‍ദേശം അവഗണിച്ച് തുറന്നുപ്രവര്‍ത്തിച്ച സ്വകാര്യസ്‌കൂള്‍ ജില്ലാ ഭരണകൂടം പൂട്ടിച്ചു. ചിറയിന്‍കീഴിലെ ഗോകുലം പബ്ലിക് സ്‌കൂളിനെതിരേയാണു നടപടി. ഈ മാസം 20 വരെ അധ്യയനം പാടില്ലെന്ന് കലക്ടറുടെ നിര്‍ദേശമുണ്ടായിട്ടും അവധിക്കാല ക്ലാ സ് നടത്തിയതാണു കാരണം. കോട്ടയത്ത് ഈ മാസം 5 വരെയും ഇടുക്കിയില്‍ 9 വരെയും കൊല്ലത്ത് 20 വരെയുമാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it